ലോക പരിസ്ഥിതി ദിനം

June 5, 2026

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ  ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. 10.30 ന്  പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക ഗ്രാമസഭയുടെ   ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്    പി എ ഹരിദാസ്  നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ബിസ്സി അജീഷ്  സ്വാഗതം ആശംസിച്ചു. വൈസ്  പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്ജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു ചേരമാൻതുരുത്തി, വാർഡ് മെമ്പർ ഷിപ്പി സെബാസ്റ്റ്യൻ, ടി എസ് രാജു,  വിജയ ബിജു, ബബിത ദിലീപ്കുമാർ, ഷീബ പ്രദീപ്, കെ പി ഗോപാലകൃഷ്ണൻ, ജയ ശിവാനന്ദൻ, ലാൻസൺ ചെമ്മാശ്ശേരി, രമേശൻ തറയിൽ, ഷാലി ആന്റണി  എന്നിവർ ആശംസകൾ അർപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബെന്നി പുളിക്കൽ, ബാസ്റ്റിൻ മാഷ് എന്നിവർ യോഗത്തിൽ പരിസ്ഥിതി ദിന സന്ദേശം അറിയിച്ചു.  ഹരിതകർമ്മസേനാ അംഗങ്ങളും, ആശാ വർക്കമാരും, കുടുംബശ്രീ പ്രവർത്തകരും  പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി വി ജി ഗോപകുമാർ യോഗത്തിന് ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ  വിവിധയിനം ഫലവൃക്ഷത്തൈകളുടെ വിതരണവും നടത്തി. ഗുജറാത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തി  മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചേന്ദമംഗലം കിഴക്കുംപുറം സ്വദേശി ശ്രീ. ആഷിക്കിനെ ചടങ്ങിൽ ആദരിച്ചു. കൃഷി ഓഫീസർ റിൻറോസ് ആന്റണി കൃതജ്ഞത രേഖപ്പെടുത്തി.


 

environment day