2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുമ്പ് അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓപ്പറേഷൻ തൂഫാൻ

ഓപ്പറേഷൻ തൂഫാൻ

 

 

ലഹരിയോട് നോ പറയാം,മനസ്സ് നന്നാക്കാം

നമ്മുടെ യുവതലമുറയെ സംരക്ഷിക്കാം. ലഹരിക്കെതിരെ ഒരുമിച്ച് പോരാടാം. ലഹരിമുക്തമായ ഒരു സമൂഹത്തിനായി ജനകീയ കൂട്ടായ്മ ശക്തിപ്പെടുത്താം.

●പ്രധാന ലക്ഷ്യങ്ങൾ

01🛡️യുവതലമുറയെ സംരക്ഷിക്കുക

കുട്ടികളെയും യുവാക്കളെയും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും സുരക്ഷിതമായ ഭാവി ഉറപ്പാക്കുകയും ചെയ്യുക.

02📢ബോധവത്കരണം ശക്തിപ്പെടുത്തുക

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുക.

03🤝ജനകീയ കൂട്ടായ്മ

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും സജീവമായി പങ്കാളികളാക്കുക.


2026 സെപ്റ്റംബർ 28

 ഓപ്പറേഷൻ തൂഫാൻ   രണ്ടാംഘട്ട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തത്സമയം പൊതുജനങ്ങൾക്ക് വീക്ഷിക്കുന്നതിന് അവസരം ഉണ്ടാക്കി

online2onlineonline3

 ഓപ്പറേഷൻ തൂഫാൻ   രണ്ടാംഘട്ട പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം
 ഓപ്പറേഷൻ തൂഫാൻ   രണ്ടാംഘട്ട പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 ന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു ചേരമാൻതുരുത്തി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ തൂഫാൻ പതാക ഉയർത്തി. മുനമ്പം ഡി വൈ എസ് പി ശ്രീ ജയകൃഷ്ണൻ എസ് തൂഫാൻ വാരിയർ പ്രഖ്യാപനം നടത്തി.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിസ്സി അജീഷ് തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശേഷം തൂഫാൻ ബാഡ്ജ് വിതരണം നടത്തി.  പറവൂർ ബ്ലോക്ക്  വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ ടി ജി അനൂബ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബെന്നി പുളിക്കൽ, മെമ്പർമാരായ ഷിപ്പി സെബാസ്റ്റ്യൻ, വിജയ ബിജു, റൂബി യേശുദാസ്, അജിത വിജു, ബബിത ദിലീപ്കുമാർ, ജയ ശിവാനന്ദൻ, ലാൻസൺ ചെമ്മാശ്ശേരി, രമേശൻ തറയിൽ, ഷാലി ആന്റണി, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ റുഖിയ സിദ്ധിഖ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി വിജയശ്രീ പി പി യോഗത്തിന്  നന്ദി അർപ്പിച്ചു.


ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തൽ

ഓപ്പറേഷൻ തൂഫാൻ പതാക വൈസ് പ്രസിഡന്‍റ് ബെസ്സി സെബാസ്റ്റ്യൻ ഉയർത്തി

flag

ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ
 

pledge

 


ബോധവത്കരണ ക്ലാസ്

മുനമ്പം DYSP ശ്രീ. ജയകൃഷ്ണൻ എസ് യോഗത്തിൽ ബോധവത്കരണ ക്ലാസ്നൽകി

opop

CHM TOOFAN