2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുമ്പ് അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഘടക സ്ഥാപനങ്ങൾ

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്

ഘടക സ്ഥാപനങ്ങൾ

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്ന വിവിധ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഘടക സ്ഥാപനങ്ങളുടെയും അവയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നിർവ്വഹണ ഉദ്യോഗസ്ഥരുടെയും വിവരങ്ങളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയോട് ചേർന്നുനിന്നുകൊണ്ട് വാർഷിക പദ്ധതികളും വിവിധ സർക്കാർ പദ്ധതികളും അതത് മേഖലകളിൽ കാര്യക്ഷമമായി ഏകോപിപ്പിച്ചു നടപ്പിലാക്കുന്നത് ഈ നിർവ്വഹണ ഉദ്യോഗസ്ഥരാണ്.

Iകൃഷി ഓഫീസ്

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കർഷക സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കും കാർഷിക മേഖലയുടെ വികസനത്തിനുമായി മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്ന സുപ്രധാന ഘടക സ്ഥാപനമാണ് ചേന്ദമംഗലം കൃഷിഭവൻ (കൃഷി ഓഫീസ്).

ലഭിക്കുന്ന സേവനങ്ങൾ
  • കൃഷി സഹായങ്ങൾ & സബ്സിഡി
  • കർഷക ക്ഷേമ പദ്ധതികൾ
  • കൃഷി വികസന പദ്ധതികൾ
  • കർഷക രജിസ്ട്രേഷൻ
  • കർഷക പെൻഷൻ
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ വൈകിട്ട് 05 മണി വരെ
📍 വിലാസം: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്,
ചേന്ദമംഗലം പി ഒ - 683512

IIഗ്രാമസേവകരുടെ കാര്യാലയം

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ വികസന പദ്ധതികളും ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒരു ഘടക സ്ഥാപനമാണ് ഗ്രാമസേവകരുടെ കാര്യാലയം (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്).

ലഭിക്കുന്ന സേവനങ്ങൾ
  • ഭവന പദ്ധതികൾ (ലൈഫ്, പി.എം.എ.വൈ)
  • സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
  • തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
  • ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
  • കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
  • സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
  • സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
  • സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
  • ബി.പി.എൽ. അർഹത പരിശോധന
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ വൈകിട്ട് 05 മണി വരെ
📍 വിലാസം: ചേന്ദമംഗലം പി.ഒ

IIIമൃഗാശുപത്രി

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകരുടെയും മൃഗസംരക്ഷകരുടെയും ക്ഷേമത്തിനും വളർത്തുമൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിനുമായി പ്രവർത്തിക്കുന്ന സുപ്രധാന ഘടക സ്ഥാപനമാണ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി (വെറ്ററിനറി ഡിസ്പെൻസറി).

ലഭിക്കുന്ന സേവനങ്ങൾ
  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • മൊബൈൽ വെറ്ററിനറി യൂണിറ്റ്
  • വാക്സിനേഷൻ
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 03 മണി വരെ
📍 വിലാസം:  ഗവ. വെറ്റിനറി ക്ലിനിക്, ചേന്ദമംഗലം, 
ചേന്ദമംഗലം പി ഒ - 683512

IVകുടുംബാരോഗ്യകേന്ദ്രം

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും മികച്ച പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പ്രവർത്തിക്കുന്ന പ്രധാന പൊതുജനാരോഗ്യ സ്ഥാപനമാണ് ചേന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം.

ലഭിക്കുന്ന സേവനങ്ങൾ
  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകൾ
  • യോഗ ക്ലാസുകൾ
  • പാലിയേറ്റീവ് ഹോം കെയർ
  • ആരോഗ്യ ക്ഷേമ കേന്ദ്രം
  • എൻ.ആർ.എച്ച്.എം പ്രവർത്തനങ്ങൾ
  • രോഗ നിർണയം
  • ജാഗ്രത കൗൺസലിംഗ് സെന്റർ
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 03 മണി വരെ
📍 വിലാസം: ചേന്ദമംഗലം പി.ഒ

Vഹോമിയോ ആശുപത്രി

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങൾ സൗജന്യമായി ഉറപ്പുവരുത്തുന്ന സുപ്രധാന ഘടക സ്ഥാപനമാണ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി (ആശുപത്രി).

ലഭിക്കുന്ന സേവനങ്ങൾ
  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 03 മണി വരെ
📍 വിലാസം: എൻ എച്ച് എം ഹോമിയോ ഡിസ്പെൻസറി,
വടക്കുംപുറം, വടക്കുംപുറം പി ഒ - 683521

VIആയുർവേദ ആശുപത്രി

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് പരമ്പരാഗതവും പാർശ്വഫലങ്ങളില്ലാത്തതുമായ ആയുർവേദ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന സുപ്രധാന ഘടക സ്ഥാപനമാണ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി (ആശുപത്രി).

ലഭിക്കുന്ന സേവനങ്ങൾ
  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകൾ
  • യോഗ ക്ലാസുകൾ
  • പാലിയേറ്റീവ് ഹോം കെയർ
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 05 മണി വരെ
📍 വിലാസം: മെഡിക്കൽ ഓഫീസർ(ആയുർവേദം),
ഗവ. ആയുർവേദ ഡിസ്പെൻസറി, കൊച്ചങ്ങാടി,
വടക്കുംപുറം പി ഒ - 683521

VIIഐ.സി.ഡി.എസ് ഓഫീസ്

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വനിതകൾ എന്നിവരുടെ ആരോഗ്യവും പോഷണവും ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുന്ന പ്രധാന ഘടക സ്ഥാപനമാണ് ഐ.സി.ഡി.എസ് ഓഫീസ്.

ലഭിക്കുന്ന സേവനങ്ങൾ
  • അനുപൂരക പോഷകാഹാരം
  • രോഗപ്രതിരോധ കുത്തിവയ്പ്പ്
  • ആരോഗ്യ പരിശോധന
  • പരാമർശ സേവനം
  • സ്കൂൾപൂർവ്വ അനൗപചാരിക വിദ്യാഭ്യാസം
  • ആരോഗ്യ പോഷണ വിദ്യാഭ്യാസം
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 05 മണി വരെ
📍 വിലാസം: ഐ സി ഡി എസ് ഓഫീസ്,
സെക്കണ്ട് ഫ്ലോർ, മിനി സിവിൽ സ്റ്റേഷൻ,
നോർത്ത് പറവൂർ - 683513

VIIIഡയറി ഡവലപ്മെന്റ് ഓഫീസ്

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകരുടെ ഉന്നമനത്തിനും ക്ഷീരമേഖലയുടെ പുരോഗതിക്കുമായി പ്രവർത്തിക്കുന്ന സുപ്രധാന ഘടക സ്ഥാപനമാണ് ചേന്ദമംഗലം ക്ഷീരവികസന ഓഫീസ്.

പ്രധാന പ്രവർത്തനങ്ങൾ
  • ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കൽ
  • പശുത്തീറ്റയും പുൽകൃഷി വികസന സഹായങ്ങളും
  • ക്ഷീരമേഖലയിലെ സബ്സിഡികൾ
  • കർഷക പരിശീലനങ്ങൾ
  • പാലിന്റെ ഗുണനിലവാര പരിശോധന
  • ഇൻഷുറൻസ് പദ്ധതികൾ
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 05 മണി വരെ
📍 വിലാസം: ഡയറി എക്സ്റ്റൻഷൻ ഓഫീസ്,
നോർത്ത് പറവൂർ - 683513

IXഅസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭൗതികവും അടിസ്ഥാനപരവുമായ സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാങ്കേതിക നേതൃത്വം നൽകുന്ന സുപ്രധാന ഘടക സ്ഥാപനമാണ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം.

ലഭിക്കുന്ന സേവനങ്ങൾ
  • കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട സേവനങ്ങൾ
  • മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ്
  • കാലപ്പഴക്ക സർട്ടിഫിക്കറ്റ്
  • ദൂരപരിധി സർട്ടിഫിക്കറ്റ്
  • പൊതുമരാമത്ത് പണികളുടെ നിർവ്വഹണം
  • സാങ്കേതിക പരിശോധന
  • നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തൽ
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ വൈകിട്ട് 05 മണി വരെ
📍 വിലാസം: LID & EW Division
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്
ചേന്ദമംഗലം പി ഒ - 683512

Xജി.എൽ.പി.എസ് ചേന്ദമംഗലം

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്ക് മികച്ച പ്രാഥമിക വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും ഉറപ്പുവരുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനമാണ് ചേന്ദമംഗലം ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ.

ലഭിക്കുന്ന സേവനങ്ങൾ
  • വിദ്യാഭ്യാസ സേവനങ്ങൾ
  • വിദ്യാർത്ഥികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ
  • സർട്ടിഫിക്കറ്റുകളും രേഖകളും
  • പാഠ്യേതര പ്രവർത്തനങ്ങളും മറ്റ് സൗകര്യങ്ങളും
  • തുടർ സാക്ഷരത
  • വിവിധ പദ്ധതികളുടെ നിർവ്വഹണം
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ വൈകിട്ട് 05 മണി വരെ
📍 വിലാസം: ഗവ. എൽ പി സ്കൂൾ,
ചേന്ദമംഗലം,
ചേന്ദമംഗലം പി ഒ - 683512

XI ജി.യു.പി.എസ് ചേന്ദമംഗലം

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്ക് മികച്ച പ്രാഥമിക വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും ഉറപ്പുവരുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനമാണ് ചേന്ദമംഗലം ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ.

ലഭിക്കുന്ന സേവനങ്ങൾ
  • വിദ്യാഭ്യാസ സേവനങ്ങൾ
  • വിദ്യാർത്ഥികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ
  • സർട്ടിഫിക്കറ്റുകളും രേഖകളും
  • പാഠ്യേതര പ്രവർത്തനങ്ങളും മറ്റ് സൗകര്യങ്ങളും
  • തുടർ സാക്ഷരത
⏰ പ്രവർത്തന സമയം: രാവിലെ 10 മണി മുതൽ വൈകിട്ട് 05 മണി വരെ
📍 വിലാസം: ഗവ. യു പി സ്കൂൾ,
വടക്കുംപുറം,
വടക്കുംപുറം പി ഒ - 683521

XI അങ്കണവാടികൾ

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലായി 28 അങ്കണവാടികൾ പ്രവർത്തിച്ചു വരുന്നു.