2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുമ്പ് അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പേപ്പട്ടി വിഷത്തിനെതിരായ ബോധവൽക്കരണ ക്ലാസ്സും, വിബിജി റാംജി പദ്ധതി തൊഴിലാളികൾക്ക് ഗംബൂട്ട് വിതരണവവും നടത്തി

September 15, 2026



ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് - പൊതുജനങ്ങൾക്കു വേണ്ടി പേപ്പട്ടി വിഷത്തിനെതിരായ ബോധവത്ക്കരണ ക്ലാസ്സ് 14/09/2026 തീയതി പഞ്ചായത്ത് ഓഫീസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി.  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പ്രസിഡന്‍റ് ബിസി അജീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് അവർകൾ  ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ വെറ്റിനറി സർജൻ ശ്രീ. സലീം കെ മാണിക്ഫാൻ, FHC മെഡിക്കൽ ഓഫീസർ ഡോ. ബിനോയ് ബാബു എന്നിവർ ക്ലാസ് എടുത്തു. തുടർന്ന് വിബിജി  റാംജി പദ്ധതിയിലെ 126 തൊഴിലാളികൾക്ക് ഗംബൂട്ട് വിതരണവും നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ശ്രീ. ഷിബു ചേരമാൻതുരുത്തി, ബിസി അജീഷ്, ആൽറിൻ കെ ജോബോയ് എന്നിവരും വാർഡ്മെമ്പർമാരായ കെ പി ഗോപാലകൃഷ്ണൻ, റൂബി യേശുദാസ്, ഷിപ്പി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.


 

class