പുഷ്പകൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു

June 11, 2026

​ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിന്‍റെ 2026-27 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഓണവിപണിയിലൂടെ കർഷകർക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി തുടർച്ചയായ വർഷങ്ങളിൽ ചെയ്തവരുന്ന' പുഷ്പകൃഷി പദ്ധതിക്ക്' ചേന്ദമംഗലം പഞ്ചായത്തിൽ തുടക്കം കുറിച്ചു.   ശ്രീ. രവി പി കെ ക്കു   ചെണ്ടുമല്ലി തൈകളും വളവും   നൽകി പദ്ധതിയുടെ ഉദ്ഘാടനം ബഹു പ്രസിഡന്റ് പി എ ഹരിദാസ്  നിർവ്വഹിച്ചു. മറുനാടൻ  പൂക്കളെ ആശ്രയിക്കാതെ ഓണത്തിനുള്ള പുഷ്പങ്ങൾ നമ്മുടെ നാട്ടിൽ തന്നെ  ഉൽപാദിപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ പദ്ധതി. 170  രൂപ ഗുണഭോക്തൃ വിഹിതം അടച്ച കർഷകർക്ക് 2  ഇനം ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളും  ജൈവവളവും  സബ്‌സിഡി നിരക്കിൽ പദ്ധതിയിലൂടെ നൽകുന്നു. പഞ്ചായത്തിൽ 15000 ത്തോളം ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്യുന്നുണ്ട്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു ചേരമാൻ തുരുത്തി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ  ബിസി അജീഷ് , മെംബർമാരായ കെ പി ഗോപാലകൃഷ്ണൻ, ജയ ശിവാനന്ദൻ, രമേശൻ തറയിൽ,ശാലി ആന്റണി, കുടുംബശ്രീ  ചെയർപേഴ്സൺ റുഖിയ സിദ്ധിഖ്,  കൃഷി ഓഫീസർ റിന്‍ റോസ് ആന്റണി, കൃഷി ഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.​​

pushpakrishi