ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

June 10, 2026

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ചേന്ദമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ചു സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി എ ഹരിദാസ് നിർവ്വഹിച്ചു. മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണവും പരിശോധനയും മെഡിക്കൽ ക്യാമ്പിൽ നടന്നു.  വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൽറിൻ കെ ജോബോയ് സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിസി അജീഷ്, വാർഡ് മെമ്പർമാരായ ജയ ശിവാനന്ദൻ, അജിത വിജു, ഗോപാലകൃഷ്ണൻ കെ പി, രമേശൻ തറയിൽ, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു. മെഡിക്കൽ ഓഫീസർ നീമ ബേസിൽ നന്ദി അർപ്പിച്ചു. ക്യാമ്പിൽ 110 ഓളം പേർ പങ്കെടുത്തു.

camp