2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുമ്പ് അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പേവിഷ ബാധക്കെതിരെ ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌

September 7, 2026

 ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസം 4 വാർഡുകളിലായി നാലു പേരെ തെരുവ് നായ കടിക്കുകയും, അവർ വൈദ്യസഹായം തേടുകയും ചെയ്തിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കടിച്ച പട്ടിയെ തൃശ്ശൂർ വെറ്റിനറി ഹോസ്പിറ്റലിൽ പോസ്റ്റുമാർട്ടത്തിന് വിധേയമാക്കുകയും, പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആയതിനാൽ തിങ്കളാഴ്ച രാവിലെ 6.30 മുതൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ വെറ്റിനറി ഡോക്ടറും സഹപ്രവർത്തകരും ചേർന്ന് ഒരാഴ്ചക്കാലം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സമ്പൂർണ്ണ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതാണ്. 26- 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി പൂർത്തീകരിക്കുന്നത്.

dog vaccine