പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പി എ ഹരിദാസ്

പ്രസിഡൻ്റ്

ബെസ്സി സെബാസ്റ്റ്യൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിബു ചേരമാൻതുരുത്തി

ചെയര്‍പേഴ്സൺ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിസി അജീഷ്

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ആൽറിൻ കെ ജോബോയ്

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപകുമാർ വി ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം - ചേന്ദമംഗലം
റവന്യൂ വില്ലേജ് - ചേന്ദമംഗലം
ആകെ വാർഡുകൾ - 19
താലൂക്ക് - പറവൂർ
നിയമസഭാ മണ്ഡലം - പറവൂർ
ലോക് സഭാ മണ്ഡലം - എറണാകുളം
വിസ്തൃതി - 10.83 ച. മീ
ആകെ ജനസംഖ്യ - 29,326
പുരുഷന്മാർ- 14,153
സ്ത്രീകൾ - 15,173
പട്ടികജാതി വിഭാഗം - 1990
അതിരുകൾ -  
വടക്ക് : പറവൂർ നഗരസഭ, കിഴക്ക് - പെരിയാർ, പടിഞ്ഞാറ് - ചിറ്റാറ്റുകര, തെക്ക് - ചാലക്കുടി പുഴ
ബ്ലോക്ക് പഞ്ചായത്ത് - പറവൂർ
ബ്ലോക്ക് ഡിവിഷനുകൾ -
1)  ഗോതുരുത്ത് (വാർഡ് 1, 2, 3, 4, 17, 18, 19)
2) കോട്ടയിൽ കോവിലകം (വാർഡ് 8, 9, 10, 11, 12, 13)
3) ചേന്ദമംഗലം (വാർഡ് 5, 6, 7, 14, 15, 16)
ജില്ലാ പഞ്ചായത്ത് - എറണാകുളം
ജില്ലാ ഡിവിഷനുകൾ - മൂത്തകുന്നം, കോട്ടുവള്ളി
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എ.ഡി.1663 മുതല്‍ 1809 വരെ പരമ്പരാഗതമായി കൊച്ചിരാജ്യത്തിന്‍റെ പ്രധാന മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആവാസസ്ഥാനമാണ് ചേന്ദമംഗലം. സംഘകാല കൃതികളിലും ചിലപ്പതികാരത്തിലും ചേന്ദമംഗലത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. കോകസന്ദേശ കാവ്യത്തില്‍ ചേന്ദമംഗലത്തെയും ആറങ്കാവുക്ഷേത്രത്തെയും കുറിച്ചു പറയുന്നുണ്ട്. ഉദ്ദണ്ഡശാസ്ത്രിയുടെ കോകില സന്ദേശം എന്ന സംസ്കൃത കൃതിയിലെ നായിക ചേന്ദമംഗലത്തെ ‘മാരക്കര’ ഭവനത്തിലേതാണ് എന്ന് പറയപ്പെടുന്നു.ജയന്തമംഗലം അഥവാ ചൂര്‍ണ്ണമംഗലമാണ് ചേന്ദമഗലം എന്നായതെന്നു കരുതാം. ജയന്തന്‍ എന്നാല്‍ വിഷ്ണു എന്നര്‍ത്ഥം. പ്രശസ്തമായ ഒരു വിഷ്ണുക്ഷേത്രം ഇവിടെയുണ്ട് എന്നത് സ്ഥലനാമത്തിന് കൂടുതല്‍ ശക്തി പകരുന്നു.. പെരിയാറിന്റെ മറ്റൊരു പേരാണ് ചൂര്‍ണ്ണി എന്നത്. പെരിയാറിന്റെ തീരം എന്നതുകൊണ്ട് വില്ലാര്‍വട്ടം എന്ന പേരും ചേന്ദമംഗലത്തിനുണ്ടായിരുന്നുവെന്ന് പറയുന്നു. വില്ലാര്‍ വട്ടം രാജാക്കന്‍മാര്‍...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 11, 2026

പുഷ്പകൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു

​ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിന്‍റെ 2026-27 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഓണവിപണിയിലൂടെ കർഷകർക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി തുടർച്ചയായ വർഷങ്ങളിൽ ചെയ്തവരുന്ന' പുഷ്പകൃഷി പദ്ധതിക്ക്' ചേന്ദമംഗലം പഞ്ചായത്തിൽ തുടക്കം കുറിച്ചു. ശ്രീ. രവി പി കെ ക്കു ചെണ്ടുമല്ലി...

കൂടുതൽ വായിക്കുക