This is a website under construction. Its content is incomplete.
ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ആഷിക്കിനെ ആദരിച്ചു

June 8, 2026

ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധിനഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പി. ഐ. യു സ്റ്റാൻഡിങ് മെൻ 80 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചേന്ദമംഗലം കിഴക്കുംപുറം കറുകശ്ശേരി അനിയൻ ഷാമില ദമ്പതികളുടെ മകൻ ആഷിക്കിനെ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് പി എ ഹരിദാസ് ആദരിച്ചു. ആഷിക് ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്. ദേശീയ താരം അമൽ ദാസാണ് മുഖ്യ പരിശീലകൻ. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്ജ്, വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു ചേരമാൻതുരുത്തി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിസ്സി അജീഷ് വാർഡ് മെമ്പർ ഷിപ്പി സെബാസ്റ്റ്യൻ, ടി എസ് രാജു, വിജയ ബിജു, ബബിത ദിലീപ്കുമാർ, ഷീബ പ്രദീപ്, കെ പി ഗോപാലകൃഷ്ണൻ, ജയ ശിവാനന്ദൻ, ലാൻസൺ ചെമ്മാശ്ശേരി, രമേശൻ തറയിൽ, ഷാലി ആന്റണി, പഞ്ചായത്ത് സെക്രട്ടറി വി ജി ഗോപകുമാർ, സി ഡി എസ് ചെയർപേഴ്സൺ റുഖിയ സിദ്ധിഖ് എന്നിവർ പങ്കെടുത്തു.

event