വയോജന ആരോഗ്യ പരിപാലനം
May 29, 2026
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ വയോജന ആരോഗ്യ പരിപാലനം- ആയുർവ്വേദ പരിരക്ഷ പദ്ധതി ഉദ്ഘാടനം 29/5/2026 വെള്ളിയാഴ്ച 9.30 ന് നടന്നു. 60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്ക് ആയുർവ്വേദ മരുന്ന് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എ ഹരിദാസ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആൽറിൻ ജോബോയ് അധ്യക്ഷത വഹിച്ചു. ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ നീമ ബേസിൽ സ്വാഗതം ആശംസിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിസി അജീഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ രമേശൻ തറയിൽ, കമ്മറ്റി അംഗങ്ങളായ മണിവർണ്ണൻ, മുരളി ടി.ബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എല്ലാ വെള്ളിയാഴ്ച്ചയും പ്രത്യേക ഒ പി ആയുർവേദ ഡിസ്പെൻസറിയിൽ നടത്തുന്നതാണ്.