കേരളോത്സവം 2026 - മത്സരാർത്ഥികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com/ വഴി രജിസ്റ്റർ ചെയ്യുക. അവസാന തീയതി - 27/10/2026
നിർമലം പുതുയുഗം ശുചിത്വ കേരളം ക്യാമ്പയിൻ

October 3, 2026

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമലം പുതുയുഗം ശുചിത്വ കേരളം ക്യാമ്പയിൻ നടത്തി. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളിലും മാലിന്യ സംസ്കരണത്തിന്റെ ക്യാമ്പയിൻ നടത്തും. 5 വർഷം നീണ്ടു നിൽക്കുന്ന നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

പൊതുയിടങ്ങളും വൃത്തിയുള്ള ജലാശയങ്ങളും കുറഞ്ഞ മാലിന്യ ഉൽപാദനവും പരമാവധി വിഭവശേഷി വീണ്ടെടുക്കലും വരുന്ന 5 വർഷം നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പി എ ഹരിദാസ് പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ചേരമാൻതുരുത്തി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിസി അജീഷ്, മെമ്പർമാരായ ഗോപാലകൃഷ്ണൻ കെ പി, ജയ ശിവാനന്ദൻ, ബബിത ദിലീപ്കുമാർ, റൂബി യേശുദാസ്, ഷാലി ആന്റണി, ലാൻസൺ ചെമ്മാശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ ആമീന ഒ എ, കുടുംബശ്രീ തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

 

nirmalam