കേരളോത്സവം 2026 - മത്സരാർത്ഥികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com/ വഴി രജിസ്റ്റർ ചെയ്യുക. അവസാന തീയതി - 27/10/2026
ഓപ്പറേഷൻ തൂഫാൻ

September 26, 2026

ബഹു. കേരള സർക്കാരിന്റേയും ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം


ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 ന് രാവിലെ 11.00 മണിക്ക് മലപ്പുറം ജില്ലയിലെ എ. ആർ നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു. കേരള മുഖ്യമന്ത്രി അഡ്വ. വി ഡി സതീശൻ നിർവ്വഹിക്കുന്നതാണ്. ആയതിന്റെ ഭാഗമായി അന്നേദിവസം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജീവനക്കാർ, കേരള പോലീസ്, കുടുംബശ്രീ പ്രവർത്തകർ, സഹകാരികൾ, ഹരിതകർമ്മസേന പ്രവർത്തകർ, ആരോഗ്യ-വിദ്യാഭ്യാസ സാമൂഹ്യനീതി, യുവജനകാര്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ അനുബന്ധ കർമ്മ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

toofan