കുറുമ്പതുരുത്ത് സബ്സെന്ററിന്റെ ശിലാസ്ഥാപന കർമ്മം
September 15, 2026
പത്ര പ്രസിദ്ധീകരണത്തിന്
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ കുറുമ്പതുരുത്ത് സബ്സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ബഹു. ശ്രീ. ഹൈബി ഈഡൻ എം പി നിർവ്വഹിച്ചു. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഈ സ്ഥാപനം ഉയർത്തിക്കൊണ്ടുവരുമെന്നും, ഗോതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് അനുവദിക്കുമെന്നും ശിലാസ്ഥാപനം നടത്തിക്കൊണ്ട് ബഹു. ഹൈബി ഈഡൻ എം പി പറഞ്ഞു. ചാത്തേടം തിരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് മാനേജ്മെന്റ് വിട്ടുതന്ന 5 സെന്റ് സ്ഥലത്താണ് സബ്ബ്സെന്ററിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. NHM ന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി എ ഹരിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഷിബു ചേരമാൻതുരുത്തി സ്വാഗതം ആശംസിച്ചു. ശ്രീ. പി ആർ സൈജൻ (പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് ശ്രീ. പി എസ് ഉല്ലാസ് (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് )ശ്രീമതി. ബെസി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്, ശ്രീ. ജോർജ്ജ് വർഗ്ഗീസ് (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത്), ശ്രീ .ഫാദർ ജോയ് സ്രാമ്പിക്കൽ (വികാരി തിരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി ) പദ്ധതി വിശദീകരണം ഡോ. സജിത്ത് ജോൺ , NHM, എറണാകുളം , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിസി അജീഷ്, വാർഡ് മെമ്പർമാരായ ജയ ശിവാനന്ദൻ, ഷാലി ആന്റണി, റൂബി യേശുദാസ്, ലാൻസൺ ചെമ്മാശ്ശേരി എന്നിവർ സംസാരിച്ചു. ഡോ. ബിനോയ് സാബു ( മെഡിക്കൽ ഓഫീസർ, PH സെന്റർ ഗോതുരുത്ത് ) നന്ദി രേഖപ്പെടുത്തി.