അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം

May 29, 2026

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്വകാര്യ ഭൂമിയിലുളള അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി വ്യക്തികളുടെ ഉത്തരവാദിത്വത്തിൽ തന്നെ മുറിച്ചുമാറ്റേണ്ടതാണ് എന്നും അപകടകരമായ രീതിയിലുളള ബോർഡുകൾ, ഹോർഡിങ്ങുകൾ എന്നിവ ഉടമസ്ഥൻ സ്വന്തം ഉത്തരവാദിത്വത്തിൽ മാറ്റേണ്ടതാണ് എന്നും ഇതിനാൽ അറിയിക്കുന്നു. മരങ്ങൾ/ബോർഡുകൾ/ഹോർഡിങ്ങുകൾ വീണ് ആളുകളുടെ ജീവനോ സ്വത്തിനോ നാശ നഷ്ടമുണ്ടായാൽ അത്തരം കഷ്ടനഷ്ടങ്ങളുടേയും നഷ്ടപരിഹാരമടക്കമുളള നിയമപരമായ എല്ലാവിധ ബാധ്യതകളുടേയും ഉത്തരവാദിത്വം പ്രസ്തുത സ്വകാര്യ ഭൂമിയുടെ ഉടമസ്ഥരിൽ നിക്ഷിപ്തമായിരിക്കുമെന്നും ദുരന്ത നിവാരണ നിയമം 2005 പ്രകാരമുളള നിയമനടപടികൾ പ്രസ്തുത ഉടമസ്ഥർക്കെതിരെ സ്വീകരിക്കുന്നതുമാണെന്നുളള വിവരം അറിയിക്കുന്നു.