2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുമ്പ് അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ക്ഷേമപെൻഷനുകൾ

തദ്ദേശ സ്വയംഭരണ സ്ഥാപന സാമൂഹ്യ സുരക്ഷാ പെൻഷൻ

ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്

സാമൂഹ്യ സുരക്ഷാ പെൻഷൻ – ചുരുക്ക വിവരണം 

കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അർഹരായ ഗുണഭോക്താക്കൾക്ക് നൽകുന്ന സാമ്പത്തിക സഹായമാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ. 

സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായി അർഹരായ ഗുണഭോക്താക്കൾക്ക് വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ ലഭ്യമാക്കുന്നതിനുള്ള സേവനങ്ങൾ ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുഖേന ലഭ്യമാണ്.
പ്രധാന പെൻഷൻ വിഭാഗങ്ങൾ
👴

വയോജന പെൻഷൻ

നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന അർഹരായ മുതിർന്ന പൗരന്മാർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നൽകുന്ന സാമ്പത്തിക സഹായം.

  • 1. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 2. സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 3. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 4. ആധാര്‍ കാര്‍ഡ്‌
  • 5. ഇലക്ട്രല്‍ കാര്‍ഡ്‌
  • 6. റേഷന്‍ കാര്‍ഡ്‌
  • 7. ബാങ്ക് പാസ്സ് ബുക്ക്‌(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
  • 8. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
👩

വിധവാ പെൻഷൻ

സർക്കാർ നിശ്ചയിച്ചിട്ടുള്ള അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്ന വിധവകൾക്ക് നൽകുന്ന സാമൂഹ്യ സുരക്ഷാ സാമ്പത്തിക സഹായം.

  • 1. ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് /കാണാതായി 7 വര്‍ഷം കഴിഞ്ഞ/ഉപേക്ഷിച്ച് പോയി എന്ന സര്‍ട്ടിഫിക്കറ്റ് (50 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രം )
  • 2. അപേക്ഷിക്കുന്ന സമയത്ത് 2 വര്‍ഷം എങ്കിലും കേരളത്തില്‍ സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 3. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 4. ആധാര്‍ കാര്‍ഡ്‌  കോപ്പി
  • 5. ഇലക്ട്രല്‍ കാര്‍ഡ്‌  കോപ്പി
  • 6. റേഷന്‍ കാര്‍ഡ്‌  കോപ്പി
  • 7. ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
  • 8. പുനര്‍ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യ പത്രം
  • 9. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
  • 10. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

     

♿

ഭിന്നശേഷി പെൻഷൻ

നിശ്ചിത അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ.

  • 1. സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 2. ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 3. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 4. ആധാര്‍ കാര്‍ഡ്‌
  • 5. ഇലക്ട്രല്‍ കാര്‍ഡ്‌
  • 6. റേഷന്‍ കാര്‍ഡ്‌
  • 7. ബാങ്ക് പാസ്സ് ബുക്ക്‌(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
  • 8. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )
  • 9. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
🌾

കർഷക തൊഴിലാളി പെൻഷൻ

സർക്കാർ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായി അർഹരായ കർഷക തൊഴിലാളികൾക്ക് നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ സഹായം.

  • 1. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള വിടുതല്‍ സാക്ഷ്യപത്രം
  • 2. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 3. സ്ഥിര താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 4. വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 5. ആധാര്‍ കാര്‍ഡ്‌
  • 6. ഇലക്ട്രല്‍ കാര്‍ഡ്‌
  • 7. റേഷന്‍ കാര്‍ഡ്‌
  • 8. ബാങ്ക് പാസ്സ് ബുക്ക്‌(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )
  • 9. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ് പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )

 

👩‍🦰

50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ

നിശ്ചിത പ്രായപരിധിയും മറ്റ് അർഹതാ മാനദണ്ഡങ്ങളും പാലിക്കുന്ന 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്ക് ലഭ്യമാകുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ.

  • 1. വിവാഹിതയല്ല എന്നു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
  • 2. വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 3. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • 4. ആധാര്‍ കാര്‍ഡ്‌
  • 5. ഇലക്ട്രല്‍ കാര്‍ഡ്‌
  • 6. റേഷന്‍ കാര്‍ഡ്‌
  • 7. ബാങ്ക് പാസ്സ് ബുക്ക്‌(പെൻഷൻ കൈപ്പറ്റുന്നതിനു തിരഞ്ഞെടുക്കുന്ന 

    തരം ബാങ്ക് ആണെങ്കിൽ മാത്രം ബാധകം )

  • 8. ഇ പി എഫ് പാസ്ബുക്ക്/അനുബന്ധ രേഖ( 4000 രൂപയിൽ താഴെ ഇ പി എഫ്

     പെൻഷൻ വാങ്ങുന്നവർക്ക് മാത്രം ബാധകം )

  • 9. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
     

ഓരോ പെൻഷൻ പദ്ധതിക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള അർഹതാ മാനദണ്ഡങ്ങളും രേഖകളും വ്യത്യസ്തമായിരിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് നിലവിലുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുക.